2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

സ്വാഗതം


 
 

ഇത്രയധികം സംസാരിച്ചിട്ടും എന്തേ ആര്‍ക്കും ആരെയും മനസ്സിലാവാത്തത്



27 അഭിപ്രായങ്ങൾ:

  1. സംസാരം തുടങ്ങുന്നതിന് മുമ്പേ നിങ്ങളെ എനിക്കറിയാം എന്ന് ഓരോരുത്തരും തെറ്റിദ്ധരിച്ചത് കൊണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. "എന്നെക്കുറിച്ച്

    ഇന്ത്യന്‍
    ബൂലോകത്തെ മഹാന്മാരുടെ അറിവും അജ്ഞതയും, യുക്തിബോധവും യുക്തിരാഹിത്യവും, സഹിഷ്ണുതയും അസഹിഷ്ണുതയും കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ഒരു പാവം. വലുതെന്നു നടിക്കുന്ന മനുഷ്യരിലൊക്കെയും കാണുന്ന ചില ചെറുതുകള്‍ പ്രകൃതി നല്‍കുന്ന മായ്ക്കാനാവാത്ത മനുഷ്യന്‍റെ അടയാളമെന്നു വിശ്വസിക്കുന്ന ദൈവവിശ്വാസി."



    ഇന്ത്യന്‍ പറഞ്ഞു...
    പഹയാ,തുശീലാ,

    ജ്ജ് ഞമ്മള കുടുക്കീട്ടെ അടങ്ങൂ അല്ലേ, ദാ ഇരിക്കട്ടെ ഞമ്മളെ വഹ ഒരു പോസ്റ്റ്‌ ബിസ്മീം കൂട്ടി ഞമ്മള് തരാണ് കേട്ടാ, ഇനി ഇബ്ട കമ്മന്റ് കൊറഞ്ഞിട്ടു ഞമ്മളെ കൈക്ക് ബര്‍ക്കത്ത് കൊറവാണ് എന്ന് അനക്ക് തോന്നീക്കരുത്. ഞമ്മള് മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ റസൂല്‍ പറഞ്ഞാല്‍ അത് അപ്പടി ബിശ്വസിക്കും. അനക്ക് അങ്ങനെ റസൂല് ഉണ്ടോട പഹയാ?

    ജ്ജ് എയ്തിയത്‌ ബായിക്കുംപോ മൊഹമ്മദ്‌ പാറക്കലും ഹമീദ്‌ ചേന്ദമംഗലൂരും അന്‍റെ റസൂലാന്നു തോന്നൂന്നല്ലോ ഹിമാറെ.

    പണ്ട് യെശൂനോടു ഒരു കുരുത്തം കെട്ടവന്‍ ചോയിച്ച് നികുതിനെ കുറിച്ച് അപ്പൊ യേശു പറഞ്ഞു സീസറിന് ഉള്ളതു സീസറിന് ദൈവത്തിനു ഉള്ളത് ദൈവത്തിനു. അന്നോട് ഇപ്പൊ അങ്ങനെ പറഞ്ഞാലേ ശരിയാവൂ.

    തോപ്പിച്ചു കളഞ്ഞല്ലോടാ പഹയാ.....

    ബിസ്മീം കൂട്ടി ബാങ്ങിക്കോ, ബാക്കി പിന്നെ എയ്താം. ഞമ്മക്ക്‌ കുഞ്ഞു കുട്ടി പരാധീനം ഉണ്ട് പഹയാ, വാപ്പ ഒന്നും ഉണ്ടാക്കീടുടും ഇല്ല. ജ്ജ് ബിശാരിക്കണ്ട മറുപടി ഇല്ലാന്ന്. പിന്നെ പറയാം

    2010, സെപ്റ്റംബര്‍ 18 6:50 വൈകുന്നേ


    >>>>>>>>> ഇന്ത്യന്‍, താങ്കളുടെ സഹിഷ്ണുത കണ്ട് ഞാന്‍ അന്തം വിടുന്നു.

    >>>>>>മുഖം ചീത്തയാകുമ്പോള്‍ കണ്ണാടിയുടയ്ക്കുന്നത് എനിക്കു മനസ്സിലാകും ഇന്ത്യന്‍.. താങ്കള്‍ക്ക് നന്മയുണ്ടാകട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. ലത്തീഫ്,

    നന്ദി, ആദ്യമായി കമന്റ് രേഖപ്പെടുത്തിയതിന്.

    മുന്‍ധാരണകള്‍ ഓരോരുത്തരുടെയും യുക്തിബോധത്തെ നയിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരെ തിരിച്ചറിയാന്‍ ആവുന്നില്ല എന്നത് തന്നെയാണ് സത്യം.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സുശീല്‍ കുമാര്‍,

    ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി.

    താങ്കളുടെ മനുഷ്യസ്നേഹം എനിക്ക് മനസ്സിലാവുന്നു. മറ്റൊരു വഴിയിലൂടെ ഞാന്‍ ചെയ്യുന്നതും അത് തന്നെ. ചെളിവാരിയെറിയല്‍ ഒരു കലയായി മാറിയപ്പോള്‍ വിമര്‍ശനങ്ങള്‍ എന്നത് അന്യനെ, അല്ലെങ്കില്‍ മറ്റൊരു പ്രസ്ഥാനത്തെ എങ്ങിനെയെങ്കിലും തേജോവധം ചെയ്യുക എന്നതായി മാറി. യുക്തിബോധം തീണ്ടാത്ത ഇത്തരം വിമര്‍ശന രീതി നമ്മള്‍ ആദ്യം തിരുത്തേണ്ടതുണ്ട്.

    എനിക്ക് തോന്നുന്നു എന്‍റെ ജ്യേഷ്ഠസഹോദരന്‍റെ (ജ്യേഷ്ഠന്‍ ഇല്ല കേട്ടോ)പ്രായം കാണും താങ്കള്‍ക്ക് എന്ന്. എന്‍റെ കമന്റിലെ ഏതെങ്കിലും പദപ്രയോഗം താങ്കളെ മുറിവേല്‍പ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കട്ടെ. താങ്കളെ ഇകഴ്ത്താന്‍ ഒട്ടും ഉദ്ദേശിച്ചില്ല എന്നതാണ് സത്യം. അതിലെ ഒരു വാക്കും അപ്രകാരം ഉപയോഗിച്ചതല്ല. തീര്‍ച്ചയായും താങ്കളുടെ പോസ്റ്റിനെ കുറിച്ച് എനിക്ക് എന്റേതായ അഭിപ്രായം ഉണ്ട്. അതിനു എന്‍റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താന്‍ ആവുന്നുമുണ്ട്. വിഷയത്തെ കുറിച്ച് പലരും പ്രതികരിക്കുമല്ലോ, അതിനിടയില്‍ എനിക്കും പ്രതികരിക്കാം എന്ന പ്രതീക്ഷയിലാണ് ഞാന്‍.

    അസഹിഷ്ണുതയല്ല മറിച്ച്, അനുഭവിക്കുന്ന സത്യങ്ങളെ നിരാകരിക്കുന്ന വരണ്ട വാദങ്ങളുടെ നിലക്കാത്ത പ്രവാഹങ്ങളോട് തോന്നുന്ന പുച്ഛമാണ് എനിക്ക്. കാരണം, വസ്തുനിഷ്ഠമോ യുക്തിഭദ്രമോ അല്ല വിമര്‍ശനങ്ങള്‍. എല്ലാ നിലപാടുകളെയും ഇങ്ങിനെ വിമര്‍ശിക്കുമ്പോള്‍ ഉദ്ധേശശുദ്ധി സംശയിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ സ്ഥാപിത താല്പര്യം മുന്നില്‍ വെച്ചുള്ളതാണ് എന്ന് വരികയും ചെയ്യും.

    വിമര്‍ശിക്കുമ്പോള്‍ കുറച്ചു കൂടി ഹോം വര്‍ക്ക്‌ ചെയ്യാം എന്നാണു എന്‍റെ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  5. ബൂലോകത്തില്‍ താങ്കളെ അടയാളപ്പെടുത്താന്‍ ഈ ബ്ലോഗിന് കഴിയട്ടെ.

    മറുപടിഇല്ലാതാക്കൂ
  6. സുശീലിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ച വായിച്ചു. അവ വിജ്ഞാന പ്രദമായിരുന്നു എന്നറിയിക്കട്ടെ.

    തുടര്‍ന്നും കമ്മന്റുകള്‍ പ്രക്ഷിക്കുന്നു, ഈ ബ്ലോഗില്‍ കൂടുതല്‍ പോസ്റ്റുകളും.

    മറുപടിഇല്ലാതാക്കൂ
  7. ഇന്ത്യന്‍,
    ബ്ലോലോഗത്തില്‍ താങ്കളുടെ സാന്നിദ്യതിനു സന്തോഷം !
    താങ്കളുടെ സ്പേസ് ഇവിടെ ഒഴിവായിരുന്നു. സുശീലിന്റെ ബ്ലോഗിലെ കമന്റ്സുകള്‍ അവിടെ ഒതുക്കുന്നതിനേക്കാള്‍ വിഞാനപ്രതമായിരിക്കും ഒരു പോസ്ടായി ഇവിടെ നല്‍കിയാല്‍. സുശീലിന്റെ പോസ്റ്റിനും, സന്ദര്‍ശകര്‍ക്കും കാര്യങ്ങള്‍ അറിയാന്‍ അതാണ്‌ സൗകര്യം ! താങ്കള്‍ ഫേസ് ചെയ്യുന്ന ഇറിടെഷന്‍ ഒഴിവാകുകയും ചെയ്യും. വിജ്ഞാനപ്രദവും , കാലികവുമായ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു.
    ബെസ്റ്റ് വിഷസ് !

    മറുപടിഇല്ലാതാക്കൂ
  8. >>>>> ഇത്രയധികം സംസാരിച്ചിട്ടും എന്തേ ആര്‍ക്കും ആരെയും മനസ്സിലാവാത്തത്>>>>>

    അത് തന്നെയാണ് എനിക്കും മനസ്സിലാകാത്തത് ...

    ഇന്ത്യന്‍, ഈ ബ്ലോഗിലൂടെ നല്ലതുകള്‍ കുറെ പ്രതീക്ഷിക്കുന്നു ...

    സസ്നേഹം,
    ഓപണ്‍ തൊട്സ്

    മറുപടിഇല്ലാതാക്കൂ
  9. ബൂലോഗത്തേക്ക് സുസ്വാഗതം... ഒപ്പം എല്ലാ വിധ ഭാവുകങ്ങളും....

    വേർഡ് വേരിഫിക്കേഷൻ അൺചെക്കു ചെയ്യുന്നത് നന്നായിരിക്കും..

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2010, ഒക്‌ടോബർ 4 9:54 AM

    ഇത്രയധികം സംസാരിച്ചിട്ടും എന്തേ ആര്‍ക്കും ആരെയും മനസ്സിലാവാത്തത്

    അവനവനെ മനസ്സിലാവാത്തതു കൊണ്ടു തന്നെ.


    “ആര് അവനെത്തന്നെ അറിയുന്നുവോ അവന്‍ ദൈവത്തെ അറിയുന്നു” -നബിവചനം
    “ആത്മവിത്തായവന് മാത്രമേ ബ്രഹ്മവിത്തായിരിക്കാന്‍ പറ്റൂ” -ഉപനിഷദ്പാഠം

    മറുപടിഇല്ലാതാക്കൂ
  11. ഈ ചിലക്കാത്ത അണ്ണാ(കുഞ്ഞന്‍)ന്റ്റെ പ്രകൃതം കൊള്ളാം..!
    ഇത് മൌനം വചാലമാക്കുമെന്ന് പ്രതീക്ഷിക്കട്ടെ !
    ഈ യുക്തിവാദ ശാസ്ത്രജ്ഞരും ശാസ്ത്രഅജ്ഞരുമൊക്കെ
    ആവശ്യത്തിലേറെ ചിലച്ചുകൊണ്ടിരിക്കുന്നേടത്ത് ഈ നുറുങ്ങിനെന്ത്
    കാര്യം..?
    മിസ്റ്റര്‍ ഇന്ത്യനില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നു,ഞങ്ങള്‍..
    ആശംസകളോടെ,
    ഹാരൂണ്‍ക്ക.

    മറുപടിഇല്ലാതാക്കൂ
  12. പ്രിയപ്പെട്ട ഇന്ത്യാ,
    ഒരു പാലമാവുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വന്നു നോക്കണ്ടേ.അങ്ങനെ വന്നതാ..പലേടത്തും ഇന്ത്യനെ കാണാറുണ്ട്‌. പിന്നെ ആ കമന്റിനു പ്രത്യേകം നന്ദി കേട്ടോ.
    അവിടെ പറഞ്ഞിട്ടുണ്ട്.പക്ഷെ കണ്ടില്ലെങ്കിലോ എന്ന് കരുതി.
    എവിടുന്നെലും മുട്ടാം..ഇ.അ.

    മറുപടിഇല്ലാതാക്കൂ
  13. മറ്റു ബ്ലോഗുകളുടെ ചര്‍ച്ചയില്‍ താങ്കളുടെ ഇടപെടല്‍ ഗംഭീരമാണ്. പക്ഷെ ഇവിടെ പോസ്റ്റൊന്നും കാണുന്നില്ല. :(

    മറുപടിഇല്ലാതാക്കൂ
  14. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി., വീണ്ടും വരിക.
    പുതിയ വിഷയം ഇവിടെ കൊടുത്തോട്ടെ:-
    മനുഷ്യത്വം ബാക്കിയുള്ളവര്‍ക്കായി..

    മറുപടിഇല്ലാതാക്കൂ
  15. കമന്റിലൂടെ പ്രതിയോഗികളെ നിലംപരിശാക്കുന്ന താങ്കളുടെ കമന്റുകളുടെ വളരെ സന്തോഷത്തോടെയും ബഹുമാനത്തോടെയും വീക്ഷിക്കുന്നവനാണ് ഞാന്‍. പക്ഷെ ഇവിടെ പോസ്‌റ്റൊന്നുമില്ലാത്തത് കാരണമാണ്. എന്നെ ഇന്ത്യനായും താങ്കളെ സി.കെ.ലത്തീഫായും ആളുകള്‍ തെറ്റിദ്ധരിക്കുന്നത്. ഇടക്കുള്ള മുങ്ങലും കാരണമാകാം. ഇവിടെ പോസ്റ്റിട്ട് താങ്കളെയും ഒരു ബ്ലോഗറായി അടയാളപ്പെടുത്തിക്കൂടെ.

    മറുപടിഇല്ലാതാക്കൂ
  16. സി കെ ലത്തീഫ്,

    നല്ല വാക്കുകള്‍ക്ക് നന്ദി. ബ്ലോഗ്‌ രംഗത്ത്‌ ഇത്തിരി പുതുമുഖമാണ്. കാര്യങ്ങള്‍ വായിക്കുന്നു. മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. പ്രതികരണം രേഖപ്പെടുത്താന് തോന്നുന്നിടങ്ങളില്‍ അത് ചെയ്യുന്നു. ബ്ലോഗില്‍ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഭാവിയില്‍ എഴുതാന്‍ ശ്രമിക്കും.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2011, ഏപ്രിൽ 11 8:04 PM

    എഴുതാന്‍ അറിയില്ലെങ്കിലും ഒരാവശ്യവുമില്ലാതെ കണ്ണീ കണ്ട ബ്ലോഗ്‌ ഒക്കെ കയറും അങ്ങിനെ എത്തിയതാണ് ഇവിടെ .ഇതുവരെ വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റു.ഒരുപാടു നേരം നോകിനിന്നു . ഇന്ത്യന്റെയും ലത്തീഫ് സഹിബിന്റെയും മറ്റു പോസ്റ്റുകളിലെ കമന്റുകള്‍ വയികാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  18. ആശംസകള്,
    കമന്റുകള് ഇടുന്ന തിരക്കായതുകൊണ്ടാവും
    പോസ്റ്റുകള് ഇടാത്തത് എന്ന് കരുതുന്നു..
    താങ്കളുടെ വിഞ്ജാനത്തില് നിന്നും അല്പം ഞങ്ങള്ക്കായി വിളന്പും എന്ന് പ്രതീക്ഷിച്ചുകൊണ്ട്..
    സുലാന്.

    മറുപടിഇല്ലാതാക്കൂ
  19. M മുകുന്ദന്‍റെ ഒരു ചെറു കഥയിലെ നായികയായ യുവതിയെ ഓര്‍മ്മവരുന്നു.( പേര്‍ ഓര്‍ക്കുന്നില്ല)
    വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ വന്നുകയറിയപ്പോള്‍ അച്ഛനും അമ്മയും വരെ അവളോട് 'ആരാ?' എന്ന് ചോദിക്കുന്നു.
    ഒറ്റ പകല്‍ കൊണ്ട് അച്ഛനും അമ്മയും വരെ അവളെ തിരിച്ചറിയാതായിരിക്കുന്നു.
    എന്നിട്ടാണോ നീയും ഞാനും..

    മറുപടിഇല്ലാതാക്കൂ
  20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ